Thursday, August 03, 2006

കിഴക്കേ അമേരിക്ക ചുട്ടു പഴുക്കുന്നു

ജനുവരി ഒരു ഓര്‍മ്മ...
ലാലേട്ടന്റെ ആ പഴയ സിനിമയല്ല എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നതു, പോയ ജനുവരിയിലെ കാലാവസ്ഥയാണ്. കേരളത്തിന്റെ ഉഷ്ണത്തില്‍ നിന്നും വടക്കു കിഴക്കേ അമേരിക്കയിലെ കൊടും ശൈത്യത്തിലേക്കുള്ള ആ മാറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു. മൂന്നും നാലും ആവരണങ്ങള്‍ അണിഞ്ഞാലേ വെളിയില്‍ ഇറങ്ങാന്‍ പറ്റൂള്ളു. എവിടെ ചവുട്ടിയാലും ഐസ് അല്ലെങ്കില്‍ മഞ്ഞ്. Centralized heating ഉള്ളതു കൊണ്ട് ജീവിച്ചു പോയി.

ഇപ്പോളിതാ നേരെ തിരിച്ചും. ഒടുക്കത്തെ ചൂട്. ഇന്നലെ താപമാനം മൂന്നക്കത്തില്‍ എത്തി, 100 °F അതായതു 38 °C. ഇതേ ചൂടു നാട്ടില്‍ സഹിക്കാം, പക്ഷെ geographical location ആണു പ്രശ്നം. Equator-ന്റെ വളരെ മുകളില്‍ ആയതു കൊണ്ട് സൂര്യരശ്മികള്‍ക്കു കാഠിന്യം കൂടും. രാവിലെ വീട്ടില്‍ നിന്നു ഇറങ്ങി കാര്‍ തുറക്കമ്പോള്‍ അടുപ്പിനകത്തു നില്‍ക്കുന്നതു പോലെയാണ്. A/c ഇട്ടാലും അതു ഒന്നു പച്ച പിടിക്കാന്‍ കുറച്ചു സമയം പിടിക്കും. Parking lot-ല്‍ കാര്‍ park ചെയ്തു Office-ലേക്കു ഓടണം. അകത്തു കയറിയാല്‍ പിന്നെ ആശ്വാസമായി. ആ‍ ദിവസം അങ്ങനെ പോകും. വൈകുന്നേരം പിന്നെയും പഴയതു പോലെ.

ദൈവമേ, ഇതു എന്തൊരു ജീവിതം!

6 comments:

-B- said...

ഇത്രേം ചൂടൊക്കെ അവിടെയും വരും അല്ലേ. എന്നിട്ടെന്താ അവന്മാര്‍ ഇവിടെ വന്നിട്ട് ‘ഹൊ സച്ചെ ഹൊറിബിള്‍ ഹീറ്റ്, മാന്‍’ എന്നൊക്കെ ഡയലോഗ് അടിക്കുന്നത്..

Mukesh said...

പീന്നല്ലാതെ, ഇവന്‍മാര്‍ക്ക് ഈ കാണുന്ന വെളൂപ്പു മാത്രമേ ഉള്ളൂ, പേടിത്തൊണ്ഡന്മാരും തീരെ സഹനശക്തി ഇല്ലാത്തവന്‍മാരും ആണ്. ദേഹം അനങ്ങി ഒരു കാര്യവും ചെയ്യാന്‍ വയ്യ.യന്ത്രങ്ങളുടെ സഹായം വേണം. കുറച്ചു നേരം വെയിലത്തു നിന്നാല്‍ വിളറി ചുവന്നു കരുവാളിച്ചു പോകും.

ചിലപ്പോല്‍ അതു കൊണ്ടായിരിക്കും ഇങ്ങനെ വെളു വെളാ ഇരിക്കുന്നതു :)

myexperimentsandme said...

സായിപ്പിന്റെ കളറുമാറ്റവും കറുത്തവരുടെ സ്ഥിരം കളറും പറഞ്ഞുകൊണ്ടുള്ള ഒരു ഇ-മെയില്‍ കാര്‍ട്ടൂണ്‍ ഓര്‍മ്മ വരുന്നു. എന്നിട്ടും സായിപ്പ് കറമ്പന്മാരെ കളറന്മാര്‍ എന്ന് വിളിക്കും!

ഭയങ്കര ചൂടാണല്ലേ. ക്യോട്ടോ പ്രോട്ടോക്കോളൊക്കെ ബുഷണ്ണന് പുല്ല്. വെക്കേഷന് പോയിരിക്കുകയല്ലേ ഇപ്പോള്‍ :)

Mukesh said...

ആ, വെളുത്തിരിക്കുന്നതു വല്യ കാര്യമാണെന്നാ ഇവന്മാരുടെ വിചാരം. അമേരിക്കയില്‍ വന്നാല്‍ പിന്നെ നീഗ്രോയും നമ്മളും കറുമ്പന്മരാണു, അതാണ്‍ സഹിക്കാന്‍ വയ്യത്തത്.

പിന്നെ ബുഷണ്ണന്റെ കാ‍ര്യം ഒന്നും പറയണ്ട.

Kalesh Kumar said...

ഇവിടെ 45ന് മേലോട്ടാ ചൂട്! കൂടെ ഹ്യുമിഡിറ്റിയും!

Mukesh said...

ഇവിടെ മരണ ചൂടാണെങ്കിലും ഇടക്കിടെ മഴയും ഉണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ചൂട് കുറവുണ്ട്.