Monday, August 14, 2006

സ്വാതന്ത്ര്യദിന ആശംസകള്‍


എല്ലാ കൂട്ടുകാര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു

Monday, August 07, 2006

ഓര്‍ക്കുട്ട് തരംഗം...തുടരുന്നു

ഓര്‍ക്കുട്ട് ഇന്നു ഒരു പ്രതിഭാ‍സമായി മാറിയതിന്റെ കാരണം അതിന്റെ അതിവിപുലമായ ശ്രംഖലയാണ്. അഞ്ചാം ക്ലാസില്‍ കൂടെ പഠിച്ചവനെയും കോളേജില്‍ വച്ച് കണ്ടുമുട്ടിയ ചങ്ങാതിയേയും ജീവിതത്തില്‍ പിന്നെയും കണ്ടുമുട്ടാനുള്ള ഒരു വേഥിയാണ് ഓര്‍ക്കുട്ട്.

ആദ്യമായി നമുക്കു ഒരു Google അക്കൌണ്ട് വേണം. അതു വച്ചാണു ഓര്‍ക്കുട്ടിലേക്കുള്ള പ്രവേശനം. പിന്നെ ഒരു ചങ്ങാതിയുടെ invite കൂടെ കിട്ടിയാല്‍ ഓര്‍ക്കുട്ടില്‍ കളികള്‍ ആരംഭിക്കാം. ഒരു കൂട്ടുകാരനെ നമ്മള്‍ add ചെയ്യണം. പിന്നെ നമുക്ക് അവന്റെ scrapbook-ല്‍ message ചെയ്യാം. ഇതു യാഹൂ മെസ്സഞ്ചര്‍ പോലെ ആണ്. എല്ലാ members-നും പ്രത്യേകം scrapbook കാണും. മാത്രമല്ല നമുക്കും നമ്മുടെ കൂട്ടുകാരെയും add ചെയ്യാം.

ഇനി കൂട്ടുകാരുടെയോ ഒരു കോളേജിന്റെയോ ഒരു പൊതു താല്പര്യത്തിന്റെ സംഘം ഉണ്ടാക്കണമെന്നുണ്ടെങ്കില്‍ community രൂപീകരിക്കാം. അവിടെ community -ക്കു പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ചില community-യില്‍ ആര്‍ക്കു വേണമെങ്കിലും ചേരാം, ചിലതില്‍ അനുവാദം വേണം.

എല്ലാ members-നും അവരുടെ ഫോട്ടോ‍ ഓര്‍ക്കുട്ടില്‍ upload ചെയ്യാം. മാത്രമല്ല 12 ഫോട്ടോകള്‍ ഒരു ആല്‍ബമായും upload ചെയ്യാവുന്നതാണ്.

ഇതിലെല്ലാം ഉപരി ഓര്‍ക്കുട്ടിനെ എല്ലാവരും ഇഷ്ടപ്പെടുന്നതിന്റെ കാര്യം അതിന്റെ സുതാര്യതയാണ്. ഏതൊരാള്‍ക്കും ആരുടെ കൂട്ടുകാരെയും ആരുടെ scrapbook വേണമെങ്കിലും ആരുടെ ആല്‍ബം വേണമെങ്കിലും കാണാം. യാതൊരു മറയും ഇല്ല. അതു കൊണ്ട് നല്ലൊരു നേരമ്പോക്കാണു ഓര്‍ക്കുട്ട്. scrapbook count-ഉം കൂട്ടുകാരുടെ എണ്ണവും ഒരു അഭിമാനമായി കാണുന്നവരും കുറവല്ല.

Sunday, August 06, 2006

സുഹ്രദ് ദിന ആശംസകള്‍

എല്ലാ സുഹ്രത്തുക്കള്‍ക്കും സുഹ്രദ് ദിന ആശംസകള്‍.

Thursday, August 03, 2006

Orkut തരംഗം...ഇന്‍‌റ്റര്‍നെറ്റിലെ സുഹ്രദ് വലയം

ഇന്‍‌റ്റര്‍നെറ്റ് വളര്‍ന്നു തുടങ്ങിയ കാലം മുതല്‍ അതു വഴി എങ്ങനെ കൂട്ടുകാരെ കണ്ടുപിടിക്കാം എന്നതു ഒരു ആകാംഷയായിരുന്നു. ആദ്യം ഈ-മെയില്‍, പിന്നെ യാഹൂ മെസ്സെഞര്‍, അങ്ങനെ കൂട്ടുകാരുടെ വലയം ഒരിക്കലും മുറിഞ്ഞില്ല. ഇതാ ഇപ്പോള്‍ ഓര്‍ക്കുട്ട് (https://www.orkut.com).
കൂറച്ചു കാലം മുന്‍പ് google‘ലെ ഒരു എഞ്ചിനീയര്‍ അനൌധ്യൊകികമായി ചെയ്ത ഒരു project ആണ് ഓര്‍ക്കുട്ട്. അതിന്റെ പ്രവര്‍ത്തനക്ഷമത കണ്ടിട്ട് google അതിനെ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് അതു വളരെ വലിയ ഒരു ശ്രംഖലയായി മാറി കഴിഞ്ഞു.

ഇതിനെ പറ്റി നിങ്ങള്‍ക്കുള്ള അഭിപ്രായം ചര്‍ച്ച ചെയ്യുക. ഓര്‍ക്കുട്ടിനെ പറ്റി വിശദമായി അടുത്ത ബ്ലോഗില്‍ എഴുതുന്നതാണ്.

കിഴക്കേ അമേരിക്ക ചുട്ടു പഴുക്കുന്നു

ജനുവരി ഒരു ഓര്‍മ്മ...
ലാലേട്ടന്റെ ആ പഴയ സിനിമയല്ല എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നതു, പോയ ജനുവരിയിലെ കാലാവസ്ഥയാണ്. കേരളത്തിന്റെ ഉഷ്ണത്തില്‍ നിന്നും വടക്കു കിഴക്കേ അമേരിക്കയിലെ കൊടും ശൈത്യത്തിലേക്കുള്ള ആ മാറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു. മൂന്നും നാലും ആവരണങ്ങള്‍ അണിഞ്ഞാലേ വെളിയില്‍ ഇറങ്ങാന്‍ പറ്റൂള്ളു. എവിടെ ചവുട്ടിയാലും ഐസ് അല്ലെങ്കില്‍ മഞ്ഞ്. Centralized heating ഉള്ളതു കൊണ്ട് ജീവിച്ചു പോയി.

ഇപ്പോളിതാ നേരെ തിരിച്ചും. ഒടുക്കത്തെ ചൂട്. ഇന്നലെ താപമാനം മൂന്നക്കത്തില്‍ എത്തി, 100 °F അതായതു 38 °C. ഇതേ ചൂടു നാട്ടില്‍ സഹിക്കാം, പക്ഷെ geographical location ആണു പ്രശ്നം. Equator-ന്റെ വളരെ മുകളില്‍ ആയതു കൊണ്ട് സൂര്യരശ്മികള്‍ക്കു കാഠിന്യം കൂടും. രാവിലെ വീട്ടില്‍ നിന്നു ഇറങ്ങി കാര്‍ തുറക്കമ്പോള്‍ അടുപ്പിനകത്തു നില്‍ക്കുന്നതു പോലെയാണ്. A/c ഇട്ടാലും അതു ഒന്നു പച്ച പിടിക്കാന്‍ കുറച്ചു സമയം പിടിക്കും. Parking lot-ല്‍ കാര്‍ park ചെയ്തു Office-ലേക്കു ഓടണം. അകത്തു കയറിയാല്‍ പിന്നെ ആശ്വാസമായി. ആ‍ ദിവസം അങ്ങനെ പോകും. വൈകുന്നേരം പിന്നെയും പഴയതു പോലെ.

ദൈവമേ, ഇതു എന്തൊരു ജീവിതം!

Wednesday, August 02, 2006

Life's defining moments

At 2 pm, Sun was shining at its usual in Sunshite state. In the grass field and the wooden steps near that, people were anxiously waiting. There was a small stage in front of us, where one guy was answering the questions. Besides there was a screen which was showing a region far from we were sitting. A countdown pad there in the screen.

29 minutes past 2, an announcement came from the stage "Countdown has begun, T minus 9 minutes" Does it make any sense? It kept on decreasing and when it reached less than 60 secs, the crowd slowly stood up. Screen was showing the event getting readied. Finally, 5...4..3..2..1...

All of us were looking at a distant spot covered by trees. It took some secs for us to see one of the best moments of our life, that too first time. An orange-red flame emerged up above those trees. With a roll and pitch, it turned upside down and cruised up at 1.7 miles per sec. It seconds, it vanished out of our eye sight to be reduced to some smoke in the sky. Finally we saw a small star in the sky which persisted for another some seconds. In 10 minutes, it has reached its destination which orbits mother earth at an altitude of 220 miles.

We were watching Discovery space shuttle launching from Kennedy Space Centre in Florida on July 4th 2006.